ചൈനയുടെ കയ്യിലിരിപ്പ് കൊണ്ട് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ച ആപ്പുകളിൽ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനി നെറ്റ് ഈസ് തുടങ്ങിയ വൻകിട ചൈനീസ് കമ്പനികളുടെ ആപ്പുകളും ഉൾപ്പെടുന്നു. നിരോധിക്കപ്പെട്ടവയിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഗെയിമുകളിൽ ഒന്നായ ഫ്രീ ഫയർ ഉൾപ്പെടുന്നു. 2020-മുതൽ ഇന്ത്യയിൽ നിരോധിച്ചിരുന്ന ആപ്പുകളുടെ പുതിയ വേർഷനുകളും നിരോധിക്കപ്പെട്ടവയിൽ ഉണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടു നിർദ്ദേശിച്ചിട്ടുണ്ട്.
54 ചൈനീസ് ആപ്പുകളിൽ ചിലത് ഇവയാണ്, ബ്യൂട്ടി ക്യാമറ സ്വീറ്റ് സെൽഫി, ബ്യൂട്ടി ക്യാമറ സെൽഫി, ഇക്കുലൈസർ & ബാസ് ബൂസ്റ്റർ, ക്യാംകാർഡ് ഫോർ സെയിൽസ് ഇഎൻടി, ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസന്റ് സ്ക്രയവർ, ഓൻ മോജി ചെസ്, ഓൻമോജി അരീന, ആപ്പ് ലോക്ക്, ഡുവൽ സ്പേയ്സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ്. 2020 ജൂണിൽ ആദ്യ റൗണ്ടിൽ സർക്കാർ നിരോധിച്ചത് ഏകദേശം 59 ചൈനീസ് ആപ്പുകളായിരുന്നു. അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയായിരുന്നു ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.
ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകൾ നിരോധിച്ചതെന്നു സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാൽപതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. സംഘർഷത്തിനു പിന്നാലെ ‘ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയിൽ ശക്തമായിരുന്നു.
പബ്ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബാറ്റിൽ റോയൽ ഷൂട്ടറായ ഫ്രീ ഫയർ, ഗൂഗിൾ പ്ലേയിൽ ഒരു ബില്യണിലധികം ഡൗൺലോഡുകളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഗെയിമുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷമാണ് പബ്ജി മൊബൈലിന് നിരോധനമേർപ്പെടുത്തിയത്. 2020 ജൂൺ മുതൽ, ടിക് ടോക്, ഷെയർ ഇറ്റ് , വീ ചാറ്റ്, ഹെലോ, ലികീ, യുസി, സി ന്യൂസ്, ബികോ ലൈവ്, യുസി ബ്രൌസർ, ഇ എസ് ഫയൽ,
അലി എക്സ്പ്രസ്സ്, വെയ്ബോ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മൊത്തം 224 ആപ്പുകൾ സർക്കാർ ആദ്യറൗണ്ടിൽ നിരോധിച്ചിട്ടുണ്ട്. 59 ആപ്പുകൾ ആദ്യഘട്ടത്തിലും സെപ്റ്റംബറിൽ 118 ആപ്പുകളും പിന്നീട് നവംബറിൽ 43 ആപ്പുകളും നിരോധിച്ചിരുന്നു. ഗാൽവൻ വാലിയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷങ്ങളെ തുടർന്നായിരുന്നു ആപ്പ് നിരോധനം.
ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നപ്പോൾ രാജ്യത്തെ മൊബൈല്‍ ഗെയിം ആരാധകരാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത്. കാരണം നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ റോയല്‍ ബാറ്റില്‍ ഗെയിമായ ഗെറീന ഫ്രീ ഫയറും ഉൾപ്പെട്ടിട്ടുണ്ട്.
2020 സെപ്തംബറില്‍ ഇന്ത്യയില്‍ വന്‍ പ്രശസ്തി നേടിയിരുന്ന പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയര്‍ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായി മാറിയത്. ഒരു ഡെത്ത് മാച്ചില്‍ അന്‍പതോളം പ്ലെയേര്‍സിന് ഏറ്റുമുട്ടാന്‍ സാധിക്കുന്ന റോയല്‍ സ്റ്റെല്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഗെയിം ആണ് ഗെറീന ഫ്രീ ഫയര്‍. ഒരു പ്ലെയര്‍ ഒരു ആയുധവും ഇല്ലാതെ ഒരു പ്ലെയിനില്‍ നിന്നും ബാറ്റില്‍ ഗ്രൗണ്ടില്‍ എത്തിപ്പെടുന്നു. അവിടെ നിന്ന് അതിജീവിക്കണം. അതിനായി മറ്റ് പ്ലെയേര്‍സിനെ വധിക്കണം. ആയുധങ്ങള്‍ നേടണം. എന്നിങ്ങനെ ഗെയിം പുരോഗമിക്കുന്നു.
സാധാരണ നിലയില്‍ അവസാനം ഒരു പ്ലെയര്‍ മാത്രമായാല്‍ ഗെയിം അവസാനിക്കും. ദിവസവും നല്കുന്ന റെഡീം കോഡുകള്‍, പ്രീമിയം റിവാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ ഗെയിമിനെ ജനപ്രിയം ആക്കിയത് എന്ന് പറയാം. ഇന്ത്യയില്‍ മാത്രം അല്ല അമേരിക്കയിലും ടോപ്പ് റോയല്‍ ബാറ്റില്‍ ഗെയിം ആണ് ഫ്രീ ഫയര്‍. അമേരിക്കയില്‍ 2021 ആദ്യ പാദത്തില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണത്തെ ഫ്രീഫയര്‍ കളിക്കുന്നവരുടെ എണ്ണം കടത്തിവെട്ടിയെന്നാണ് സെന്‍സര്‍ ടവര്‍ ഡാറ്റ പറയുന്നത്. 100 കോടി ഡൗണ്‍ലോഡുകളാണ് കഴിഞ്ഞ ജനുവരി 2022 ല്‍ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ഈ ആപ്പിന് ഉണ്ടായത്.
ഇപ്പോൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചത്. അതിനാല്‍ തന്നെ ഫ്രീഫയറിന്റെ എല്ലാ പതിപ്പുകളും വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്യും. ഇപ്പോള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും ചില ദിവസങ്ങള്‍ കളിക്കാന്‍ സാധിച്ചേക്കാം. അധികം വൈകാതെ 2020 ല്‍ ആപ്പുകളുടെ നിരോധന സമയത്ത് സംഭവിച്ചത് പോലെ സര്‍വര്‍ സപ്പോര്‍ട്ട് നിലയ്ക്കുകയും ഇവയുടെ പ്രവര്‍ത്തനം നിശ്ചലമാകുകയും ചെയ്യും. നിലവിലെ ഫ്രീഫയര്‍ ആപ്പ് നിര്‍മ്മാതാക്കളായ ഗരീന ഇന്റര്‍നാഷണല്‍ ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം, ഇവരുടെ ആസ്ഥാനവും പ്രവര്‍ത്തനവും സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ്. ഇവര്‍ എങ്ങനെ ‘ചൈനീസ് ആപ്പ്’ ഗണത്തില്‍ ഉള്‍പ്പെട്ടുവെന്ന് വ്യക്തമല്ല. ആപ്പ് അധികൃതരും അത് സംബന്ധിച്ച് മൌനം പാലിക്കുകയാണ്. രാജ്യസുരക്ഷ കണക്കിലെടുത്ത് ഇനിയും ആപ്പുകൾ നിരോധിക്കാൻ സാധ്യതയുണ്ട്.