തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിൻ മേൽ ഇന്ന് സംസ്ഥാന സമിതി യോഗത്തിൽ ചർച്ച. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും സംസ്ഥാന സമിതി യോഗത്തിൽ കരട് റിപ്പോർട്ട് അവതരിപ്പിക്കുക. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്.
രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെയാണ് റിപ്പോര്‍ട്ടിൻ്റെ കരടിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് അന്തിമമാക്കും. സര്‍ക്കാരിൻ്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്നങ്ങള്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.
സര്‍ക്കാരിൻ്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖയുടെ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നാരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.