ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി ) ബെംഗളൂരു മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്ങിൽ ബി.ടെക്. പ്രോഗ്രാം തുടങ്ങുന്നു. വിവരങ്ങളുടെ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ, യൂട്ടിലൈസേഷൻ, വിവരങ്ങൾ കൈകാര്യം ചെയ്യാൻവേണ്ട ഉയർന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണൽ, മാത്തമാറ്റിക്കൽ, ഡേറ്റാ അനലറ്റിക്സ് നൈപുണികൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.
പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച് ജയിച്ചിരിക്കണം. തിരഞ്ഞെടുപ്പ് 2022-ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. വിവരങ്ങൾക്ക് https://iisc.ac.in/admissions/