കൊല്‍ക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ആവേശ ജയം. 8 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരന്റെയും റോവ്മാന്‍ പവലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സുകള്‍ വിന്‍ഡീസ് ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്.
പുരന് 41 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്തപ്പോള്‍ പവല്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒടുവില്‍ 19-ാം ഓവറില്‍ പുരനെ മടക്കി ഭുവനേശ്വര്‍ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് 16 റണ്‍സ് മാത്രം.
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 186 റൺസ് നേടിയത്. വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. പന്തും കോലിയും ഫിഫ്റ്റിയടിച്ചു. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ അവസാന ഓവറിലാണ് പുറത്തായത്.
വിൻഡീസ് നിരയിൽ റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.