മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ല. ഉഭയകക്ഷി പരമ്പരകൾ നടക്കുന്നതിനാൽ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഈ വർഷം സെപ്തംബറിൽ ചൈനയിലെ ഹാങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. ടി-20 ലോകകപ്പിനു മുൻപാണ് ഏഷ്യൻ ഗെയിംസ്. അതുകൊണ്ട് തന്നെ ഏഷ്യൻ ഗെയിംസിൽ കളിക്കുന്നതിനിടെ താരങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നത്.
പുരുഷ, വനിതാ ടീമുകളെ ഏഷ്യൻ ഗെയിംസിന് അയക്കണോ എന്നതിൽ തീരുമാനം പിന്നീട് ഉണ്ടാവുമെന്ന് ജയ് ഷാ അറിയിച്ചു. കൊവിഡിനിടെ പല ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കളിക്കേണ്ടതുണ്ടെന്നും ജയ് ഷാ പറഞ്ഞു.