തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അംഗീകാരം. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് കരട് റിപ്പോർട്ട് തയാറാക്കിയത്. കരട് റിപ്പോർട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.