കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിനെ നവമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും മോർഫ് ചെയ്ത് വ്യാജഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തംഗം റെസീന പരീതിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിമിനെതിരെ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പൊലീസിൽ നൽകിയ പരാതിയിലും റെസീനയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാവുങ്ങപറമ്പിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവത്തിലാണ് വ്യാപകമായ പ്രചാരണം ഉണ്ടായത്.