നടന്‍ ലു​ഖ്​​മാ​ൻ വിവാഹിതനാകുന്നു

‘സ​പ്ത​മ​ശ്രീ ത​സ്‌​ക​ര’ എന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ യു​വ ​താ​രം ലു​ഖ്​​മാ​ൻ വി​വാ​ഹി​ത​നാ​വു​ന്നു. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സ്വ​ദേ​ശി​നി ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് വിവാഹം. മുഹ്സിന്‍ പെരാരി സംവിധാനം ചെയ്തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്.

വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ‘അര്‍ച്ചന 31 നോട്ടൗ’ട്ട് ആണ് ലുക്മാന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ‘ആ​റാ​ട്ടി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.