തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് . നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത് മുതല്‍ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പക്ഷെ പ്രതിപക്ഷനേതാവ് സംരിക്കാന്‍ എണീറ്റപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷുഭിതനായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവ്. സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം, ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങുകയും ചെയ്തു.
അതേസമയം, കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവർണറും കബളിപ്പിച്ചെന്നും സർക്കാരിൻറെ നിയമവിരുദ്ധ നടപടികൾക്ക് ഗവർണറുടെ ഒത്താശയുണ്ടെന്നും സഭവിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി .