സാന്‍ സിറോ: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിൻ്റെ ജയം. മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഇന്ററിൻ്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യര്‍ഗന്‍ ക്ലോപ്പിൻ്റെ ചെമ്പട വിജയം കണ്ടത്. രണ്ടാം പകുതിയിലായിരുന്നു ലിവര്‍പൂളിൻ്റെ ഗോളുകള്‍ രണ്ടും പിറന്നത്. 75-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ചെമ്പടയെ മുന്നിലെത്തിച്ചത്.
ആന്‍ഡ്രു റോബര്ട്സൻ്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ വീണതോടെ ഇന്റര്‍ സമനില ഗോളിനായി കടുത്ത ശ്രമമാരംഭിച്ചു. എന്നാല്‍ 83-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ രണ്ടാം ഗോള്‍ കണ്ടെത്തി. അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ബോക്സിലേക്ക് നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോള്‍.