രാജ്കോട്ട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി തിരിച്ചെത്തിയപ്പോള്‍ കേരളത്തിന് മിന്നും തുടക്കം. ആദ്യ മത്സരത്തില്‍ മേഘാലയയെ ബൗളിംഗ് കരുത്തുകൊണ്ട് വിറപ്പിക്കുകയാണ് കേരളം. രണ്ട് വിക്കറ്റുമായി കൗമാര പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ആദ്യദിനം കേരളത്തിന്റെ മിന്നുംതാരമാവുകയാണ്.
ആപ്പിളുകൾ നിറഞ്ഞ ഏദൻ തോട്ടത്തിൽ എത്തിയ അവസ്ഥയിലായിരുന്നു ഏദൻ ആപ്പിൾ ടോം എന്ന 17കാരൻ. ആദ്യ ഏറിൽതന്നെ ഒരു ആപ്പിൾ എറിഞ്ഞിട്ട ഏദൻ പിന്നീട് തുരുതുരാ ആപ്പിളുകൾ വീഴ്ത്തി. കേരള സീനിയർ ടീമിനായി ആദ്യ മത്സരത്തിനിറങ്ങിയ പയ്യൻ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം അവിസ്മരണീയമാക്കി.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 36 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലാണ് കേരളം. ഓപ്പണർ പി രാഹുൽ 91 റൺസോടെയും ജലജ് സക്സേന നാലു റൺസോടെയും ക്രീസിൽ. മേഘാലയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 148ൽ അവസാനിപ്പിച്ച കേരളത്തിന് ഒൻപത് വിക്കറ്റ് കയ്യിലിരിക്കെ 57 റൺസിൻ്റെ ലീഡ്. സെഞ്ചുറി പൂർത്തിയാക്കിയ രോഹൻ 107 റൺസെടുത്ത് പുറത്തായി.
97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹിൻ 107 റൺസെടുത്തത്. ചിരാഗ് ഖുറാനയുടെ പന്തിൽ രവി തേജയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് രോഹൻ പുറത്തായത്. ട്വന്റി20 ശൈലിയിൽ തകർത്തടിച്ച രോഹൻ വെറും 73 പന്തിൽനിന്നാണ് സെഞ്ചുറി തികച്ചത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 201 റൺസിന്റെ കൂട്ടുകെട്ട് തീർക്കാനും രോഹനായി. 214 പന്തിൽനിന്നാണ് ഇരുവരും 201 റൺസ് അടിച്ചുകൂട്ടിയത്. ഇതുവരെ 117 പന്തുകൾ നേരിട്ട രാഹുൽ 13 ഫോറും ഒരു സിക്സും സഹിതമാണ് 91 റൺസെടുത്തത്.
ജലജ് സക്സേന മൂന്നു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസോടെയും ക്രീസിൽ. നേരത്തെ, ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിന് അയച്ച കേരളം ഒന്നാം ഇന്നിങ്സിൽ അവരെ 148 റൺസിന് എറിഞ്ഞിടുകയായിരുന്നു. വെറും 40.4 ഓവറിലാണ് കേരളം മേഘാലയയെ 148 റൺസിന് പുറത്താക്കിയത്. കേരളത്തിനായി അരങ്ങേറ്റ മത്സരം കളിച്ച പതിനേഴുകാരൻ താരം ഏദൻ ആപ്പിൾ ടോം 9 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത് അരങ്ങേറ്റം ഗംഭീരമാക്കി.
നീണ്ട കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ശ്രീശാന്ത് രണ്ടു വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയ്ക്ക് ക്യാപ്റ്റൻ പുനീത് ബിഷ്ടിൻ്റെ അർധസെഞ്ചുറിയാണ് കുറച്ചെങ്കിലും ബലമായത്. സഹതാരങ്ങളെല്ലാം കേരളത്തിനു മുന്നിൽ കളി മറന്ന മത്സരത്തിൽ, പുനീത് ബിഷ്ട് നേടിയത് 93 റൺസ്. 90 പന്തിൽ 19 ഫോറുകളോടെ 93 റൺസെടുത്ത ബിഷ്ടിന് അർഹിച്ച സെഞ്ചുറി നഷ്ടമായത് വെറും ഏഴു റൺസിന്. മേഘാലയ നിരയിൽ പുനീതിനു പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ കിഷൻ ലിങ്ദോ (48 പന്തിൽ 26), ചിരാഗ് ഖുറാന (37 പന്തിൽ 15) എന്നിവർ മാത്രം.
കിൻഷി (0), രവി തേജ (1), ലെറി (1), ഡിപ്പു (2), ആകാശ് കുമാർ (0), ആര്യൻ (1), ചെങ്കാം സാങ്മ (0) എന്നിവർ നിരാശപ്പെടുത്തി. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുത്ത് കരുത്തുകാട്ടിയ ഏദൻ ആപ്പിൾ ടോം, ഒൻപത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതമാണ് 41 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതത്. മനു കൃഷ്ണൻ 11 ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മേഘാലയ വാലറ്റം ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.4 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ബേസിൽ തമ്പി ഒൻപത് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുന്ന മേഘാലയ 14 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ്. ചിരാഗ് ഖുറാന (11), പുനീത് ബിഷ്ട് (3) എന്നിവർ ക്രീസിൽ. ഓപ്പണർമാരായ കിഷൻ ലിങ്ദോ (26), വല്ലം കിൻഷി (0) എന്നിവരാണ് പുറത്തായത്. 48 പന്തിൽ 26 റൺസെടുത്ത കിഷനെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച പതിനാറു വയസ്സുകാരൻ ഏഥൻ ആപ്പിൾ ടോം പുറത്താക്കി. തന്റെ ആദ്യ ഓവറിലാണ് ഏഥൻ കന്നി രഞ്ജി ട്രോഫി വിക്കറ്റ് സ്വന്തമാക്കിയത്. കിൻഷിയെ മനു കൃഷ്ണനും പുറത്താക്കി.