കുട്ടീടെ ചുമ കുറച്ചു ഭേദായില്ലേ ഉമ്മാ, എന്നിലിനി ഞാൻ നാളെ പോവാണ്…
ചുമയുള്ള, പനിയുള്ള കുട്ടിയുമായിട്ട് കയറി ചെന്നാൽ പിന്നെ അത് മതി, പുയ്യാപ്ലക്കും വീട്ടുകാർക്കും വെറുതെ കേറി നമ്മളെ കൊട്ടാൻ…
ഇന്നലെ പോവണം എന്ന് പറഞ്ഞവൾ പോവാതിരുന്നതെന്തേ ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്.
സ്വന്തം വീട്ടിൽ രണ്ടു ദിവസം തികച്ചു നിന്നില്ലെങ്കിലും തിരിച്ചു ചെന്നാൽ ‘ന്റെ കുട്ടികൾ ഓവിലിട്ടു വലിച്ചത് പോലായി ന്ന്’ പായേരം പറയാനും മൂക്കത്തു വിരല് വെക്കാനും ഭർതൃ വീട്ടുകാരുടെ മത്സരമായിരിക്കും.
ഭർതൃ വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കുഞ്ഞു കരയുന്നത് കേൾക്കാൻ പാടില്ലത്രേ… അക്കരെ നിന്ന് മാരൻ വിളിക്കുമ്പോ കുഞ്ഞിന്റെ വായ പൊത്തിയിരിക്കേണ്ട ഗതികേട് വരെയുള്ളവരുണ്ട് നമ്മുടെ വീട്ടകങ്ങളിൽ…
വിരുന്ന് പോയ വകയില് കുഞ്ഞിനുണ്ടാകുന്ന അസുഖങ്ങൾ, മുറിവ്, എങ്ങാനും വെയില് കോണ്ട് വാടിപ്പോയാൽ, തുടങ്ങി സകലതിനും ഉമ്മയും ഉമ്മവീട്ടുകാരും പഴി കേൾക്കേണ്ടി വരും. മറിച്ചു ഉപ്പ വീട്ടിൽ നിന്ന് കുഞ്ഞു ഒന്ന് വീണാൽ തിരിഞ്ഞു നോക്കാത്ത, കരഞ്ഞു നിലവിളിക്കുന്നവരെ എടുത്തോമനിക്കുക പോലും ചെയ്യാത്തവരാണിക്കൂട്ടർ എന്ന് കൂടെ അറിയണം.
ഒന്നാമതേ അടിമുടി പേടിച്ചു വിറച്ചു കയറി വരുന്നവർക്ക് കൂനിന്മേൽ കുരു എന്ന രീതിയിലാണ് ഇത്തരം ശകാരങ്ങളും അപമാനങ്ങളും അനുഭവപ്പെടുക.
നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് ഉമ്മയുടെ കുടുംബത്തിൽ ഒരു ആക്‌സിഡന്റ് നടക്കുന്നത്. സ്വന്തം ഉമ്മയും ഏടത്തിയും ദാരുണമായി മരണത്തിനു കീഴടങ്ങേണ്ടി വന്ന കൂട്ടത്തിൽ തന്റെ പൊന്നോമന മകനെയും നഷ്ടപ്പെട്ടൊരുവളുമുണ്ടായിരുന്നു. പ്രാണനായവരുടെ വേർപാടിനൊപ്പം അവർക്ക് കേൾക്കേണ്ടി വന്നത് “ഓളോടുന്നാണ്.. ഓളോടെ പോയ കാരണം കൊണ്ടല്ലേ ഇങ്ങനൊക്കെ ഉണ്ടായതെന്ന്.. ഓള് നോക്കാഞ്ഞിട്ടാണ്…” എന്ന് പതം പറയാനും മുറിവിലേക്ക് വീണ്ടും വീണ്ടും ആഴത്തിൽ കത്തിയാഴ്ത്താനും മറക്കാത്തവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. പടച്ചവന്റെ വിധിക്ക് തടയിടാൻ നിസഹായരായ മനുഷ്യർക്കാവില്ലെന്ന് ഒട്ടും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇതിനൊക്കെ മുന്പന്തിയിലുണ്ടാവുക.
പൂർണ്ണ ഗര്ഭിണിയായൊരുവൾ അറിയാതെ വീണ് പോയപ്പോൾ നോക്കി നടക്കാഞ്ഞിട്ടല്ലേ ടീ ഒരുമ്പെട്ടോളെ… ഞങ്ങടെ കുഞ്ഞിനെന്തെങ്കിലും പറ്റിയാലുണ്ടല്ലോന്ന് ഭീഷണിയും തെറിയുമായി ഓടിയെത്തിയത് കുട്ടിന്റെ വാപ്പാന്റെ ആള്കാരെര്ന്നു… പ്രസവിച്ചു കിട്ടുന്ന കുഞ്ഞിനെ കൈ നീട്ടി ആദ്യം വാങ്ങാൻ ഉമ്മ വീട്ടുകാർക്കവകാശമില്ല.. കുഞ്ഞിനെ ബാങ്ക് വിളിക്കാനും പേരിടാനുമൊക്കെ അവകാശം ഉപ്പ വീട്ടുകാർക്ക് മാത്രം സ്വന്തം..
മകളുടെ പ്രസവം സിസേറിയനായപ്പോൾ തലതല്ലി കരഞ്ഞിരുന്നവർ, മരുമകളുടെ പ്രസവത്തിനു രണ്ടീസം കൂടെ കാക്കാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അത് വേണ്ട സിസേറിയൻ മതിയെന്ന് പറഞ്ഞു, വെറുതേ റൂമിനു വാടക കൊടുക്കണ്ടല്ലോ ന്ന് തീർപ്പ്കല്പിച്ച കൂട്ടരാണിവർ… കുഞ്ഞിനെ ഗർഭം ധരിച്ചവൾക്കോ, പ്രയാസം സഹിച്ചു പ്രസവിച്ചവൾക്കോ അവനിലവകാശം രണ്ടാമതാണത്രേ…
അതിപ്പോ ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന് ന്ന് എപ്പോഴാണ് പറയുക എന്ന് ആവലാതികൊള്ളുന്നവൾ ഒന്നും മിണ്ടാനാവാതെ തന്റെ കുഞ്ഞിനെ മാറോടണച്ചു ഇറുകെ പുണർന്നു കിടക്കും… തന്റെ പ്രാണനിൽ നിന്നുയിർ കൊണ്ട കുഞ്ഞിനെ അമ്മയോളം സ്നേഹിക്കാൻ ഭൂമിയിൽ മറ്റാരും തന്നെയില്ല. അങ്ങനെയുള്ളവളെ ക്രൂശിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ ഇനിയും ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമാണ് പറയാനുള്ളത്.