ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു.
റോബട്ട് കരീം ടൗണിൽ മൂന്ന് നില കെട്ടിടം തകർന്ന് മറ്റ് ഒമ്പത് പേർക്ക് പരിക്കേറ്റതായി ടെഹ്റാൻ പ്രവിശ്യയിലെ റെഡ് ക്രസന്റ് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ ഷാഹിൻ ഫാത്തി വ്യാഴാഴ്ച ഇറാന്റെ ലേബർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഗ്യാസ് ചോർച്ചയും വാട്ടർ ഹീറ്റർ പൊട്ടിത്തെറിയുമാണ് അപകടത്തിന് കാരണമെന്ന് ഇറാനിയൻ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.