കെ.എസ്.ഇ.ബിയിലെ തൊഴിലാളി സമരം ഒത്തു തീർപ്പാക്കാൻ വൈദ്യുതി മന്ത്രി വിളിച്ച ചർച്ച അവസാനിച്ചു. എ.കെ.ജി. സെന്ററിലായിരുന്നു ചർച്ച. ചർച്ച പോസിറ്റീവായിരുന്നെന്ന് മന്ത്രി പ്രതികരിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ക്രമക്കേട് സെക്രട്ടറി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ചെയർമാനെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സമരം ചെയ്യുന്ന ജീവനക്കാർക്ക് ആബ്സെൻറ് രേഖപ്പെടുത്താൻ ചെയർമാൻ കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. വൈദ്യുതി ഭവനിൽ എസ്.ഐ.എസ്.എഫ്. സുരക്ഷ ഏർപ്പെടുത്തിയതു മുതൽ തുടങ്ങിയ സമരമാണെങ്കിലും സർക്കാരിന് തന്നെ നാണക്കേടായതോടെയാണ് ചർച്ചക്ക് കളം ഒരുങ്ങിയത്.