കുവൈത്ത്സിറ്റി: കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക നിക്ഷേപത്തിന് വഴി തെളിയുന്നു. കോവിഡ് മൂലം റിയൽ എസ്റ്റേറ്റ് മേഖലക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ച സാഹചര്യത്തിലാണ് വിദേശികൾക്ക് ഈ മേഖലയിൽ ഓഹരി വാങ്ങുന്നതിന് അനുവദിക്കാൻ അധികൃതർ ആലോചിക്കുന്നത്. ഏകദേശം 300 മില്യൺ ദിനാറിന്റെ സാമ്പത്തിക നഷ്ടമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കോവിഡ് പ്രതിസന്ധി മൂലം നേരിടുന്നതെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം നിക്ഷേപ സാധ്യത കാണിക്കിലെടുത്തു വിദേശികളുടെ കുടിയേറ്റ നിയമത്തിലും കാര്യമായ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നുണ്ട്. ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചിട്ടുള്ള സാമ്പത്തിക മുന്നേറ്റം മുൻ നിർത്തി കൂടുതൽ വിദഗ്ദ്ധ പഠനം നടത്തി
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റങ്ങൾ വരുത്തുന്നതിനാണ് നീക്കം.
അതേസമയം പബ്ലിക് റിയൽ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രാദേശികവും അന്തർ ദേശീയവുമായി നിക്ഷേപ സാധ്യത ലക്ഷ്യമാക്കിയാണ് പുതിയ നീക്കങ്ങളെന്നും ഉന്നത വക്താവ് അറിയിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.