ദോഹ: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 498 ൽ എത്തി. 442 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 56 പേർ വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവർ. രണ്ടു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഒമിക്രോൺ വ്യാപനത്തിനു ശേഷം 500നു താഴെ എത്തുന്നതും ആദ്യമായി. 918 പേർ ബുധനാഴ്ച രോഗമുക്തി നേടി. 7335 പേരാണ് നിലവിലെ രോഗികൾ. 24 മണിക്കൂറിനിടെ 23,817 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 49 പേർ ചികിത്സയിൽ. ആറുപേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 35 പേരുമുണ്ട്. 24 മണിക്കൂറിനിടെ 19,384 പേർ കൂടി വാക്സിനെടുത്തു. 10,82,529 ഡോസ് ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 61.43 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്