മനാമ: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രണ്ടു ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി, ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽ ജലാഹിമ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഇറ്റാൻ നാഇയ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് എയർപോർട്ടിൽ യാത്രയയപ്പ് നൽകി. ഭരണാധികാരികളുമായും വിവിധ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും വിവിധ മേഖലകളിൽ സഹകരണക്കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.