കോഴിക്കോട്: വടകര ചെരണ്ടത്തൂരില്‍ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ഹരിപ്രസാദിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് ഹരിപ്രസാദിന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ കൈപ്പത്തികള്‍ ചിതറിപ്പോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹരിപ്രസാദ് ഇപ്പോൾ.
നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓലപ്പടക്കത്തിൻ്റെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സംഘം ഹരിപ്രസാദിൻ്റെ വീട്ടില്‍ പരിശോധന നടത്തും.