യാംബു: ഫെബ്രുവരി 24 മുതൽ യാംബുവിൽനിന്നുള്ള സർവിസുകൾ ആരംഭിക്കുമെന്ന് പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു. വെബ് സൈറ്റിൽ കാണിച്ചിരിക്കുന്നതു പ്രകാരം എഫ്.ഇസെഡ് 8970 വിമാനം ചൊവ്വ, ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ യാംബുവിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തും. ദുബൈയിൽനിന്ന് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ ഫ്ലൈറ്റ് വഴി യാത്രചെയ്യാൻ കഴിയുന്ന വിധത്തിൽ എയർലൈൻ സർവിസ് ഒരുക്കിയതിൽ ഏറെ സന്തോഷത്തിലാണ് പ്രവാസികൾ. 2008ലാണ് ദുബൈ സർക്കാർ ഫ്ലൈ ദുബൈ എയർലൈൻസ് ആരംഭിച്ചത്. ഫ്ലൈ ദുബൈയുടെ കുറഞ്ഞ നിരക്കിലുള്ള സർവിസ് യാംബു വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഉപകരിക്കും.