കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ: കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നേളജിയിൽ മൂന്ന് മാസത്തെ കോഴ്‌സുകൾ ആരംഭിക്കുന്നു. കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ്.

ഫാഷൻ ടെക്‌നോളജിയിലും, ടെക്‌സ്റ്റൈൽസ് ടെക്‌നോളജിയിലും, ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവർക്കും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാഷൻ ആൻഡ് ടെക്‌സ്റ്റൈൽസ് ഉള്ളവർക്കും കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. 

അപേക്ഷകൾ 28 02 2022 നകം  എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷഫോമും കോഴ്‌സ് ഗൈഡും www.iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497-2835390, info@iihtkannur.ac.in.

Latest News