റിലീസിനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ചിത്രം ‘ആറാട്ട്’. ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ പട്ടികയിലാണ് ആറാട്ട് ഒന്നാമത് ഇടംപിടിച്ചത്. ഏറ്റവും അധികം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാമതായി ‘ആറാട്ട്’ ട്രെൻഡ് ചെയ്യുകയാണ്.
രാജമൗലി ചിത്രം ‘ആര്ആര്ആര്’ രണ്ടാം സ്ഥാനത്തും ആലിയ ഭട്ട് നായികയാകുന്ന ‘ഗാംഗുഭായി’ മൂന്നാം സ്ഥാനത്തും എത്തി. അജയ് ദേവ്ഗൺ ചിത്രം ‘രുദ്ര’യാണ് നാലാം സ്ഥാനത്ത്. ക്രൈം ത്രില്ലർ ആയ ‘ലവ് ഹോസ്റ്റൽ’, ‘എ തെസ്ഡേ’, ‘മിഥ്യ’, ‘രാധേ ശ്യാം’, ‘ജണ്ട്’, ‘വലിമൈ’എന്നിവയാണ് ആദ്യ പത്തിൽ ഉള്ള മറ്റു ചിത്രങ്ങൾ.
മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 18-ന് തീയേറ്ററുകളിൽ എത്തും.
ഒരു ആഘോഷ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിൻ്റെ ട്രൈലറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വൻതരംഗം സൃഷ്ടിക്കുകയാണ്. ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എം പി എം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ ഡി ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ – ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആറാട്ട്’. കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എ ആർ റഹ്മാൻ്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്.
മോഹൻലാലിന് പുറമെ വിജയ രാഘവൻ, സായ് കുമാർ, സിദ്ധിഖ്, ജോണി ആൻ്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ലുക്മാൻ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന എന്നിവർ അണിനിരക്കുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.
എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയർ, ആക്ഷൻ അനിൽ അരസ്, കെ രവി വർമ, സുപ്രീം സുന്ദർ, എ വിജയ്, ഡാൻസ് കൊറിയോഗ്രാഫി ദിനേശ്, ഷെരീഫ് പ്രസന്ന, ലിറിക്സ് ബി കെ ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ. ഡിസൈൻ കോളിൻസ് ലിയോഫിൽ.