കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 832 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് 3514 പേര് രോഗ മുക്തി നേടി. 3052 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4963 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21203 ആണ്. 18183 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.