ഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ വർക്കം ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കൊവിഡ് കേസുകൾ കുറഞ്ഞ സഹാചര്യത്തിലാണ് നടപടി. കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
മൂന്നാം തരംഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടർന്നാണ് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ കഴിയാവുന്നത്ര വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ കേന്ദര സർക്കാർ നിർദേശം നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടായ കുറവ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്ക് അയവു വരുന്നത് ചൂണ്ടിക്കാട്ടുന്നു. ഇതെ തുടർന്നാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ ഓഫിസ് സംവിധാനങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറാമെന്ന് കേന്ദ്രം വിലയിരുത്തിയത്.