മുംബൈ: രണ്ടാമത്തെ ദിവസവും നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഒടുവില്‍ ഓട്ടോ, ബാങ്ക്, ലോഹം, ഐടി ഓഹരികളിലെ ദുര്‍ബലാവസ്ഥയില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 145.37 പോയന്റ് നഷ്ടത്തില്‍ 57,996.68ലും നിഫ്റ്റി 30.30 പോയന്റ് താഴ്ന്ന് 17,322.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന് സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ശക്തമായി ബാധിച്ചിരിക്കുന്നത്.