തിരുവനന്തപുരം : സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലടക്കം വർക്ക് ഫ്രം ഹോം പിൻവലിച്ചിട്ടുണ്ട്. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ ശക്തമായിരുന്നില്ല.
കോവിഡ് വാക്സിനേഷനിൽ സംസ്ഥാനം ഉയർന്ന ശതമാനം കരസ്ഥമാക്കിയതിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാൻ സാധിച്ചത്. ഇപ്പോൾ കൊവിഡ് പിടിപെടുന്നവരിൽ ഭൂരിഭാഗവും ആശുപത്രി വാസം കൂടാതെ തന്നെ രോഗം ഭേദമാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വർക്ക് ഫ്രം ഹോം പിൻവലിച്ചിരിക്കുന്നത്.