ആറ്റിങ്ങലിൽ വീടിനുള്ളിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കൊടുമൺ മേൽ കോണത്ത് വിളയിൽ വീട്ടിൽ ചന്ദ്രശേഖരൻ (61), മകൻ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അജിത്ത് (26) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് മരണപ്പെട്ട അജിത്ത്. കോവിഡ് ബാധിച്ച് അതിനുശേഷം ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. മരണകാരണം ഇതുവരെ വ്യക്തമല്ല. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.