തിരുവനന്തപുരം: കെഎസ്ഇബി വിവാദത്തിൽ മുൻ മന്ത്രി എം.എം. മണിക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. മണിയ്ക്കും സഹോദരനും ദക്ഷിണാഫ്രിക്കയിൽ ഭൂമി ഉണ്ടെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി.
മണിയുടെ നേതൃത്വത്തിൽ സിപിഎം മൂന്നാറിനെയും ഇടുക്കിയേയും വ്യാപകമായി കൊള്ളയടിക്കുകയാണ്. എസ്. രാജേന്ദ്രനുമായുള്ള പ്രശ്നങ്ങൾക്ക് കാരണം അഴിമതിയിലെ വീതംവയ്പിനെ ചൊല്ലിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

















