കുവൈത്ത് സിറ്റി: ചൊവ്വാഴ്ച നിശ്ചയിച്ച പാർലമെൻറ് യോഗം ക്വോറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് നിയമത്തിലെ ഭേദഗതി ചർച്ച ചെയ്യാൻ എം.പിമാരുടെ ആവശ്യപ്രകാരമാണ് പ്രത്യേക യോഗം വിളിച്ചിരുന്നത്. സർക്കാർ ഭാഗം യോഗം ബഹിഷ്കരിച്ചു. കുവൈത്ത് ഭരണഘടന പ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജറുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം.