തിരുവനന്തപുരം: യു പി എസ് സി സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിൻ്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐഐഎം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന ക്ലാസ്സുകളും പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും നൽകും. യു പി എസ് സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി മാർച്ച് ഒന്നിന് ആരംഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 27/02 /2022 നകം രജിസ്റ്റർ ചെയ്യണം.