കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 18, 19 തീയതികളിൽ രാവിലെ 10.30 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
- 18-ാം തീയതിയിലെ ഒഴിവുകൾ:- ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, കണ്ടന്റ് റൈറ്റർ (യോഗ്യത: ബിരുദം), ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ (യോഗ്യത: എം.ബി.എ), വീഡിയോ എഡിറ്റർ (യോഗ്യത: + 2), ഗ്രാഫിക് ഡിസൈനർ (യോഗ്യത: ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ എന്നിവയിലുള്ള പരിജ്ഞാനം), ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എസ്ഇഒ, എസ്ഇഎം എന്നിവയിലുള്ള പരിജ്ഞാനം), അനിമേറ്റർ (യോഗ്യത: ബിരുദം, അനിമേഷനിലുള്ള പരിജ്ഞാനം), സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ് വെയർ ടെക്നീഷ്യൻ (യോഗ്യത: ഡിപ്ലോമ /ബിരുദം ഇൻ ഇലക്ട്രോണിക്സ്), ഇന്റേൺഷിപ്പ് ട്രെയിനി – ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ എഡിറ്റർ, മാർക്കറ്റിംഗ്, എച്ച്.ആർ.
- 19-ാം തീയതിയിലെ ഒഴിവുകൾ:- ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ (യോഗ്യത: എം.ബി.എ), സെയിൽസ് കോർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ (യോഗ്യത: ബിരുദം), യു.പി.എസ്. ചിപ് ലെവൽ ടെക്നീഷ്യൻ (യോഗ്യത : ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ).
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495 2370176