ദോഹ: ഖത്തറിൽ(Qatar) കൊവിഡ് നിയന്ത്രണങ്ങൾ(Covid restricions) ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 354 പേർ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതർ അറിയിച്ചു. ഇവരിൽ 338 പേരെയും മാസ്ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതർ പിടികൂടിയത്.
സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 10 പേർ പിടിയിലായി. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ആറു പേരെയാണ് അധികൃതർ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിൻറെ പേരിൽ ഖത്തറിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.