പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലുള്ള പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ടോടെ പുലിയെത്തിയത്. നായയെ പുലി ആക്രമിച്ചതായി സുധ പറഞ്ഞു.പുലർച്ചെ പരിക്കേറ്റ നായയെ രാവിലെ കാണാനില്ല. പുലി കൊണ്ടുപോയതാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒരുമാസമായി ഇവിടെ പുലിയിറങ്ങിയിരുന്നു. പ്രദേശത്തെ പശുക്കളെയും കടിച്ചുകൊന്നിരുന്നു. ആളില്ലാത്ത വീട്ടിൽ പുലി പ്രസവിച്ചതും അടുത്തിടെയായിരുന്നു. അതിനെ തുടർന്ന് പല ഭാഗത്തായി കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി കൂട്ടിൽ കയറിയിരുന്നില്ല. ഇനിയും കൂടുകൾ സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.