അബുദാബി: യുഎഇയിൽനിന്ന് സൗദി വഴി റോഡ് മാർഗം ഖത്തറിലെത്തി ലോക കപ്പ് കാണാനൊരുങ്ങി ഫുട്ബോൾ ആരാധകർ. ലോക കപ്പിനു മുന്നോടിയായി യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് ബദൽ വഴികൾ തേടുന്നത്. വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു; യുഎഇയിൽ നിന്ന് റോഡു മാർഗം സൗദി വഴി ഖത്തറിലേക്ക്നിലവിൽ യുഎഇയിൽനിന്ന് ഖത്തറിലേക്ക് വൺവേയ്ക്ക് 400 ദിർഹമുണ്ടായിരുന്നത് ലോക കപ്പ് നടക്കുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെ 3400 മുതൽ 5000 ദിർഹം വരെയാണ് ഇപ്പോഴത്തെ നിരക്ക്.
ലോക കപ്പ് അടുക്കുന്തോറും നിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. ഇതാണ് മറ്റു വഴികൾ തേടാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. അബുദാബിയിൽനിന്ന് 588 കി.മീയും ദുബായിൽനിന്ന് 695 കി.മീയും പിന്നിട്ടാൽ ഏഴര മണിക്കൂർകൊണ്ട് സൗദി വഴി ഖത്തറിലെത്താം. അൽപം സാഹസമാണെങ്കിലും ചെലവു കുറയ്ക്കാൻ മറ്റു വഴിയില്ലെന്ന് കാൽപന്ത് ആരാധകർ കരുതുന്നു. വാരാന്ത്യ അവധികളിലും മറ്റും ഇഷ്ട ടീമുകളുടെ കളി ഇങ്ങനെ കാണാനുള്ള ഒരുക്കത്തിലാണ് ആരാധകർ. സ്വന്തമായി വാഹനമില്ലാത്തവർ ചേർന്ന് റെന്റ് എ കാർ എടുത്തു പോകാനും ആലോചിക്കുന്നുണ്ട്.