നടി കാവേരി സംവിധായികയാവുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിൻ്റെ നിര്‍മാണവും. ചിത്രത്തിൻ്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
കെ2കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക്-തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചേതൻ ചീനുവാണ് പ്രധാന വേഷം ചെയ്യുന്നത്. സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബാരാജു,ബ്ലാക്ക് പാണ്ടി എന്നിങ്ങനെ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
#HappyValentinesday ❤️
& Dont miss your #VALENTINE 💔⭐️ing @ChethanCheenu@kaverikalyani24 #MultilingualFilm#Alby 🎶 @achurajamani#K2KProductions #ProductionNo1#Telugu #Tamil #Malayalam#Kannada @onlynikil@UrsVamsiShekar @HarishVN1#manjugopinath pic.twitter.com/qfPXM27LVp
— Chethan Cheenu (@ChethanCheenu) February 14, 2022
മലയാളത്തിൽ നിന്നും സൗമ്യ മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ഛായഗ്രാഹണം നിർവഹിക്കുന്നത് ആൽബി ആന്റണി, ശക്തി സരവണൻ എന്നിവരാണ്. അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് ആന്റണി, പ്രവിൻ പുഡി. ആർട്ട് ജിത്തു, എസ് വി മുരളി.
പ്രണയവും ഉദ്വേഗവും, കോമഡിയും നിറഞ്ഞ ഒരു ബഹുഭാഷാ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പിആർഒ- മഞ്ജു ഗോപിനാഥ്.