ബോളിവുഡ് താരം രാഖി സാവന്തും റിതേഷ് സിംഗും വേർ പിരിയുന്നു. പ്രണയ ദിനത്തിൽ രാഖി തന്നെയാണ് ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിയുകയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. ലണ്ടനില്‍ വ്യവസായിയാണ് റിതേഷ്.
രാഖിയുടെ കുറിപ്പ്:
പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ, ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എൻ്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. വാലന്റൈന്‍സ് ദിനത്തിന് തൊട്ട് മുന്‍പേ തന്നെ ഇത് സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- രാഖി കുറിച്ചു.
1997 ലെ ‘അഗ്നിചക്ര’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമാ ലോകത്ത് എത്തുന്നത്. ‘മേ ഹൂ നാ’, ‘ദിൽ ബോലെ ഹഡിപ്പ’, ‘മേരെ ബ്രദർ കി ദുൽഹൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.