ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 347 പേര് കോവിഡ് വന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകളില്‍ മൂന്നിലൊന്ന് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 8989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 82,817 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ 4,23,127 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം രാജ്യത്ത് 34,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനമായിരുന്നു.