പല ആരോഗ്യഗുണങ്ങളും നേടിത്തരുന്ന ഒന്നാണ് കൂവപ്പൊടി. ഊര്‍ജ്ജത്തിൻ്റെ വലിയ കലവറയാണിത്. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഉദരസംബന്ധമായ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നു. കൂവക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തയ്യാറാക്കുന്ന കൂവപ്പൊടിയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ കുട്ടികൾക്കും മുതിർന്നവർക്കും കൂവ പൊടിയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുവാനും, രക്ത ഉൽപ്പാദനം വർദ്ധിപ്പിക്കുവാനും ഇത് നല്ലൊരു ഭക്ഷണവസ്തുവാണ്.
കൂവപ്പൊടി ഊര്‍ജ്ജം നല്‍കുമെങ്കിലും ശരീരഭാരം കൂടുമെന്ന പേടിയൊന്നും വേണ്ട. കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ് കൂവ. കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൂവപ്പൊടി കുറുക്കി കഴിക്കുന്നത് നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ കൂവപ്പൊടി ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതിനാല്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മികച്ച ആഹാരമാണിത്.
ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ക്ലോറൈഡ് ശരീരത്തിലെ പി എച്ച് കൃത്യമായി നിലനിർത്തുന്നു. അയൺ സമ്പുഷ്ടമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കില്ല. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഗർഭിണികൾക്ക് ഇതിൻ്റെ ഉപയോഗം ഗുണം ചെയ്യും.
ശിശുവിൻ്റെ ആരോഗ്യത്തിനും, തലച്ചോറ് വികാസത്തിനും ഏറെ ആവശ്യമുള്ള ഫോളേറ്റ് ഇതിലടങ്ങിയിരിക്കുന്നു. കിടപ്പുരോഗികള്‍ക്ക് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കൂടാതെ ക്ഷീണം അകറ്റാനും വളരെ മികച്ചതാണ്.
വളര്‍ച്ചയ്ക്ക് ആവശ്യമുള്ള പോഷകങ്ങളും ഊര്‍ജ്ജവും ലഭിക്കുന്നതിനാല്‍ ചെറിയ കുട്ടികള്‍ക്ക് കൂവക്കുറുക്ക് നല്കുക. വയറിളക്കം, മൂത്രപ്പഴുപ്പ്, മൂത്രച്ചൂട്, മൂത്രക്കല്ല്, കുടല്‍ രോഗങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാനും ശേഷിയുണ്ടിതിന്. കൂവപ്പൊടി വെള്ളമോ പാലോ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി കഴിച്ചാല്‍ അതിസാരം ശമിക്കും.