കോഴിക്കോട്: പുറക്കാട്ടിരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശി, കർണാടക സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരാണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച 5.30നാണ് അപകടം.