ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 87 വയസുകാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായി. സ്ത്രീയുടെ മകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
മകൾക്കൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മകൾ നടക്കാൻ പോയ സമയത്താണ് അജ്ഞാതൻ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്ത്രീയുടെ വസ്ത്രങ്ങൾ കീറി ശരീരത്തിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നു. വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം പോയതായും മകൾ പരാതിയിൽ പറയുന്നു.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ആവശ്യമായ കൗൺസിലിംഗും എല്ലാ സഹായവും നൽകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.