ജലന്ധര്‍: പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബ് സര്‍ക്കാര്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ലെന്ന് നരേന്ദ്ര മോദി ആരോപിച്ചു.
“എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ എന്നാല്‍ സര്‍ക്കാരും പൊലീസും അതിനുള്ള സജ്ജീകരണം ഒരുക്കാന്‍ തയ്യാറായില്ല. പക്ഷേ ഞാന്‍ തീര്‍ച്ചയായും ദര്‍ശനം നടത്തും. . ഇതാണ് ഈ സംസ്ഥാനത്തിന്റെ അവസ്ഥ.”- മോദി പറഞ്ഞു.
ബിജെപിക്ക് അവസരം നല്കുകയാണെങ്കില് അടുത്ത അഞ്ചുവര്‍ഷം പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുമെന്ന് മോദി അവകാശപ്പെട്ടു. ജനുവരി അഞ്ചിന് പഞ്ചാബില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായ ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഞങ്ങൾ ഫെഡറലിസത്തെ ബഹുമാനിക്കുന്നു. അമരീന്ദർ സിങ് ഫെഡറലിസമനുസരിച്ച് കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ചെയ്തത്. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. ‘നവ പഞ്ചാബ്’ കടങ്ങളിൽ നിന്ന് മുക്തമാകുമെന്നും മോദി കൂട്ടിച്ചേർത്തു.