പാലക്കാട്: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണം തടയാൻ ഹ്രസ്വകാല -ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലയിൽ നിന്ന് 500 ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരെ നിയമിക്കും. ശാസ്ത്രീയ പഠനം നടത്താൻ പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയും കാട്ടാനയുടെ ആക്രമണം അടുത്തിടെ ഉണ്ടായി. രമേഷ് (48) ഭാര്യ ഷൈനി (38), മകന് മൃദുഷ് (6)എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.