ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലേക്കും ഗോവയിലെ 40 മണ്ഡലങ്ങളിലേക്കും ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
യുപിയിൽ 55 സീറ്റുകളിലേക്കുള്ള ശരാശരി വോട്ടിംഗ് ശതമാനം 60.3 ശതമാനം രേഖപ്പെടുത്തി. ഉത്തരാഖണ്ഡിൽ 59.37 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഗോവയിൽ 76.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഉത്തർപ്രദേശിൽ 55 സീറ്റുകളിൽ 2017ൽ ഭരണകക്ഷിയായ ബിജെപി 38 സീറ്റുകളും സമാജ്വാദി പാർട്ടി 15 ഉം കോൺഗ്രസിന് രണ്ട് സീറ്റും ലഭിച്ചിരുന്നു. ഏഴ് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗോവ നിയമസഭയിൽ 40 അംഗബലമുണ്ട്, അതിൽ ബിജെപിക്ക് നിലവിൽ 17 നിയമസഭാംഗങ്ങളുണ്ട്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) യുടെ വിജയ് സർദേശായി, മൂന്ന് സ്വതന്ത്രർ എന്നിവരുടെ പിന്തുണയുണ്ട്.