തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ച നിലയിൽ . തിരുവനന്തപുരം പരിപ്പന്‍കോട് സ്വദേശി പ്രണവ്(26)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.
പോത്തന്‍കോട്-പൗഡിക്കോണം റോഡില്‍ ശാന്തിപുരം ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.