പ്രണയദിനത്തിൽ മനോഹരമായൊരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് ചിത്രം ‘മേരി ആവാസ് സുനോ’ടീം. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രണയമെന്നൊരു വാക്ക് എന്ന ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആൻ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക. നേരത്തെ പുറത്തുവിട്ട ഈറൻ നിലാ എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയിൽ ഹിറ്റായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.