ചണ്ഡീഗഢ്: പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി പങ്ക് എടുക്കുന്ന റാലിയിലാകും ഇവർ അംഗത്വം സ്വീകരിക്കുക. മന്ത്രിയായിരിക്കെ ചന്നിക്കെതിരെ ഉയർന്ന മീ ടു ആരോപണത്തിൽ മനീഷ ഗുലാത്തി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ നേതൃത്വവുമായി അകൽച്ചയിലായിരുന്നു മനീഷ.
കാറ്റിന്റെ ദിശ എന്നോട് ചോദിക്കരുത്, ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോൾ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കും. എന്നാണ് മനീഷ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ മീ ടൂ ഉന്നയിച്ചതിന് പിന്നാലെയാണ് പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ശ്രദ്ധയിലേക്ക് വരുന്നത്.