ഐ.പി.എൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകൾ പരിഗണിച്ചില്ല. താരങ്ങൾ കൂടുതലുണ്ടായതിനാൽ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയിൽ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂർത്തിയായി.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള് പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 2013ല്‍ രാജസ്ഥാന് റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. എന്നാല്‍ ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.
അതേസമയം ഡേവിഡ് മലാന്, ഓയിന്‍ മോര്ഗന്, മാര്‍നസ് ലബുഷെയ്ന്, സൗരഭ് തിവാരി, ആരോണ്‍ ഫിഞ്ച്, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ, ഷെല്‍ഡന്‍ കോട്രല്‍, പിയുഷ് ചൗള, ഇഷ് സോധി, കരണ്‍ ശര്‍മ, തബ്രൈസ് ഷംസി, ധവാല്‍ കുല്‍ക്കര്‍ണി, പവന് നേഗി, ബെന്‍ കട്ടിങ്, റോസ്റ്റന്‍ ചേസ്, ഭാനുക രജപക്സ എന്നിവരെ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായി സച്ചിന് ബേബി, സന്ദീപ് വാര്യര്‍ എന്നിവരെയും രണ്ടാം ദിനം ആരും വാങ്ങിയില്ല.