പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ ഫെബ്രുവരി 14നു നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കുനല്‍ പറഞ്ഞു. അധികാരത്തിലുള്ള ബിജെപിയും കോണ്‍ഗ്രസ്സും തൃണമൂലും എഎപിയും തമ്മിലാണ് പ്രധാന മല്‍സരം.
ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. പരിസ്ഥിതി സൗഹൃദ ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡിന്റെ സാഹചര്യത്തില്‍ 80 പോളിങ് സ്റ്റേഷന് അധികമായി സജ്ജീകരിച്ചിട്ടുണ്ട്.
ഒരു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. 301 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.
സംസ്ഥാനത്ത് ആകെ 11.6 ലക്ഷം വോട്ടര്‍മാരുണ്ട്. അതില്‍ 9,590 പേര് ഭിന്നശേഷിക്കാരും 2,997 പേര് 80 വയസ്സിനു മുകളിലുള്ളവരും 41 പേര് ലൈംഗിക തൊഴിലാളികളും 9 ട്രാന്‍സ് ജെന്ററുകളുമാണ്.
നാളെ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് നടക്കും. വൈകീട്ട് ആറ് മണിക്ക് അവസാനിക്കും.