ന്യൂഡൽഹി :ഡൽഹിയിൽ ശാരീരിക വൈകല്യമുള്ള യുവതിക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു.ഡൽഹിലെ ഗുരുഗ്രാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.. ഡൽഹി നിവാസിയായ സൃഷ്ടി പാണ്ഡെ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
തന്റെ സാന്നിധ്യം “മറ്റ് ഉപഭോക്താക്കളെ ശല്യപ്പെടുത്തും” എന്ന് പറഞ്ഞ് ജീവനക്കാർ തന്നെ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് യുവതി പറയുന്നു.സുഹൃത്തിന്റെ സഹോദരൻ അവർക്കായി ടേബിൾ ബുക്ക് ചെയ്യാൻ പോയപ്പോൾ, റസ്റ്റോറന്റ് ഉടമ രണ്ടുതവണ അവഗണിക്കുകയും മൂന്നാം തവണ ആവശ്യം നിരസിക്കുകയും ചെയ്തു. ജീവനക്കാർ സൃഷ്ടിയുടെ വീൽചെയറിന് നേരെ ചൂണ്ടി പറഞ്ഞു, വീൽചെയറിന് അകത്ത് കയറാൻ കഴിയില്ല – എന്നും പറഞ്ഞു .അകത്തുള്ള മറ്റ് ഉപഭോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നായിരുന്നു കാരണം ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇത് ആദ്യസംഭവമല്ലെന്നും, മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സൃഷ്ടി പറഞ്ഞു. രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അടിസ്ഥാന സ്വീകാര്യതയും അവകാശങ്ങളും തങ്ങൾക്കും ആവശ്യമാണ്. തന്റെ ദൈനംദിന ജീവിത പോരാട്ടത്തിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്നും ഡൽഹി യൂണിവേഴ്സിറ്റി സൈക്കോളജി മാസ്റ്റേഴ്സ് വിദ്യാർത്ഥിനി കൂടിയായ പാണ്ഡെ വേദനയോടെ പറയുന്നു.