കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ പീഡന കേസുമായി ബന്ധപ്പെട്ട് റോയി വയലാട്ടിന്റെ സുഹൃത്ത് സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കേസിലെ മറ്റൊരു പ്രതിയായ അഞ്ജലിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയായ യുവതിക്കും മകള്‍ക്കുമെതിരെ പ്രതി അഞ്ജലി രംഗത്തെത്തി. പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അഞ്ജലി ആരോപിച്ചു. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയും മകളും പരാതി നല്‍കിയത്.