തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതാണ് മഴ ലഭിക്കാൻ കാരണമായിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇടിമിന്നലിനും മണിക്കൂറില്‍ 40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.